തിരുവനന്തപുരം: കോൺഗ്രസ് ഇപ്പോൾ മുഴുവൻ കൺഫ്യൂഷനിലാണെന്ന് പരിഹസിച്ച് ഇ പി ജയരാജൻ. സ്ഥാനാർത്ഥികളെ പോലും തീരുമാനിക്കാനാകാത്ത വിധം സംഘർഷ ഭരിതമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
പലരും കോൺഗ്രസിൽ നിന്ന് ചാടിക്കൊണ്ടിരിക്കുകയാണ് ഇന്നോ നാളെയോ മറ്റാരെങ്കിലും ചാടാൻ സാധ്യതയുണ്ട് എന്നും ജയരാജൻ പറഞ്ഞു.
കേരളത്തിലെ ഇടത് മുന്നണിക്ക് രണ്ടാഴ്ചക്ക് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞു. എന്നാൽ കോൺഗ്രസിന് ഏകീകരിച്ച് സ്ഥാനാർത്ഥി പട്ടിക ഉണ്ടാക്കാൻ പോലും കഴിഞ്ഞില്ല. ബോർഡുകളും ചുമരെഴുത്തുമെല്ലാം നടത്തി പിൻമാറേണ്ട അവസ്ഥയിലാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി വലിയ വല വീശിയിരിക്കുകയാണ്, പണം വീശിയാണ് ആളെ പിടിക്കുന്നത്, സിപിഐഎമ്മിൽ നിന്ന് ആരും പോകില്ല, പാർട്ടി എന്തെങ്കിലും നടപടി എടുത്തവർ ഒരു പക്ഷേ പോയേക്കും എന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.