തിരുവനന്തപുരം- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇടതുസഹയാത്രികനുമായ ഭാസുരേന്ദ്ര ബാബു (76) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക്ശേഷം.
ആലപ്പുഴ തോണ്ടന്‍ കുളങ്ങര സ്വദേശിയായ ഭാസുരേന്ദ്രബാബു 1967 മുതല്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാണ്. കോവിഡിന് ശേഷം വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ തിരുമല പാങ്ങോട് ടികെആര്‍എ 106 ശ്രീലകം വീട്ടില്‍ വിശ്രമ ജീവിതം നയിക്കവേയാണ് അന്ത്യം.
2024 March 7Keralaba surendra babutitle_en: bhasurendra babu passed away