കുവൈറ്റ് സിറ്റി: അനധികൃത മദ്യവില്‍പന നടത്തിയ പ്രവാസിയെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ഫഹാഹീലിലാണ് സംഭവം നടന്നത്. പ്രാദേശികമായി ഉല്‍പാദിപ്പിച്ച 28 കുപ്പി മദ്യം ഇയാളില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
ബാഗുമായി കാൽനടയായി പോകുന്നതിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് പ്രവാസിയെ കസ്റ്റഡിയിലെടുത്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.