കോഴിക്കോട്: ചക്കിട്ടപാറയില്‍ പുലിയിറങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡായ പൂഴിത്തോട് മാവട്ടത്താണ് പുലിയറങ്ങിയത്. കൂട്ടിലടച്ചിരുന്ന രണ്ട് വളര്‍ത്തുപട്ടികളെ പുലി കടിച്ച് പരിക്കേല്‍പ്പിച്ചു. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.
പുലിയിറങ്ങിയതോടെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പെരുവണ്ണാമൂഴി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് മൈക്ക് പ്രചാരണം നടത്തി. രാത്രികാലങ്ങളിലെ യാത്രകൾ ഒഴിവാക്കാൻ പോലീസ് ആവശ്യപ്പെട്ടു. കുട്ടികളെ സ്‌കൂളിലയക്കുമ്പോൾ പ്രത്യേക ശ്രദ്ധ കൊടുക്കാനും പോലീസ് നിര്‍ദ്ദേശിച്ചു.