കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം മണക്കാട് അമ്മൻ കോയിൽ തേരകം സ്വദേശി മുരുകൻ (36) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുബാറക്കൽ കബീർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
പിതാവ് കാശിനാഥൻ. അമ്മ ശാരദ. ട്രാക്കിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു