തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്. തിരുവനന്തപുരം കൂടാതെ ഡൽഹി, മുംബൈ, അമ്പാല, മധുര, ചെന്നൈ, ചണ്ഡീഗഡ് എന്നിവടങ്ങളിലാണു പരിശോധന.
റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന തുടരുന്നത്. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈൽ എന്നിവയും പിടിച്ചെടുത്തു.
വിവിധ വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസെടുത്തു. പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് സിബിഐ അധികൃതർ പറഞ്ഞു.