മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അധികാരമേറ്റതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. അദ്ദേഹത്തിനും രാജ്യത്തിനും ആശംസകളുമായി സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ രംഗത്തെത്തി.
ഇദ്ദേഹത്തിന്റെ ഭരണത്തിന്‍കീഴില്‍ അഭിമാനകരമായ നേട്ടങ്ങളാണ് ബഹ്‌റൈന്‍ സ്വന്തമാക്കിയിട്ടുള്ളത്. ജനാധിപത്യത്തിന്റെ ശാക്തീകരണം, ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപണം, ദേശീയ ഐക്യം, പരസ്പര സഹകരണം തുടങ്ങി വിവിധ രംഗങ്ങളില്‍ ബഹ്‌റൈനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ബഹ്‌റൈന്റെ സാമ്പത്തിക വിഷന്‍-2030 കെട്ടിപ്പടുക്കാനും അവ വിവിധ പദ്ധതികളിലൂടെ യാഥാര്‍ഥ്യമാക്കാനും ദീര്‍ഘവീഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്.