കുവൈത്ത് സിറ്റി: പ്രമുഖ സോഫ്റ്റ് വെയർ വിദഗ്ധനും സഖർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയുടെ സ്ഥാപകനുമായ മുഹമ്മദ് അൽ ഷാരിഗ് അന്തരിച്ചു.
ചരിത്രത്തിൽ ആദ്യമായി അറബി ഭാഷ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്‌ത മുഹമ്മദ് അൽ ഷാരിഗ് ആധുനിക സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ സാധാരണക്കാരിലെത്തിക്കുന്നതിന് നിരവധി സംഭാവനകൾ അർപ്പിച്ച വ്യക്തി കൂടിയാണ്.
1982 ൽ ആണ് അദ്ദേഹം സഖർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനി കുവൈത്തിൽ സ്ഥാപിക്കുന്നത്. 1985 ൽ കമ്പ്യൂട്ടറിനുവേണ്ടി ഖുർആൻ പ്രോഗ്രാമും ഇംഗ്ലീഷിലുള്ള ഒമ്പത് ഹദീസ് പുസ്തകങ്ങളും വികസിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി സംഭാവനകളാണ് അദ്ദേഹത്തിന്റെ കരിയറിൽ സംഭാവന നൽകിയത്.
കൂടാതെ അറബിക് അക്ഷരങ്ങളുടെ ഒപ്റ്റിക്കൽ തിരിച്ചറിയൽ, ഉച്ചാരണം, അറബിയിലേക്കും തിരിച്ചുമുള്ള വിവർത്തനം തുടങ്ങിയ സോഫ്റ്റ് വെയറുകളും അൽ ഷാരിഗ് വികസിപ്പിച്ചെടുത്തു. കുവൈത്ത്‌ ഫണ്ട് ഫോർ ഡവലപ്‌മെൻ്റിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, വാഷിംഗ്ടണിലെ ഇൻ്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെൻ്റ് ഡയറക്ടർ ബോർഡ് അംഗം, കുവൈത്ത്‌ ഇൻഡസ്ട്രിയൽ ബാങ്ക് ഓഫ് ഡയറക്‌ടേഴ്‌സ് ബോർഡ് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി.
അൽ ഷാരിഗിന്റെ നിര്യാണത്തിൽ രാഷ്ട്രീയ , വാണിജ്യ – വ്യവസായ രംഗത്തെ നിരവധിപേർ അനുശോചിച്ചു .
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *