കണ്ണൂർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 64 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ സ്വ​ർ​ണം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശു​ചി​മു​റി​യി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലെ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​നോ​ട് ചേ​ർ​ന്നു​ള്ള ശു​ചി​മു​റി​യി​ലെ മാ​ലി​ന്യ ബോ​ക്സി​ൽ നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ര​ണ്ടു കെ​ട്ടു​ക​ളാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.
1,020 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ​നി​ന്നു ക​ണ്ണൂ​രി​ലെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ പോ​യ​ശേ​ഷ​മാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ഈ ​വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ൻ കൊ​ണ്ടു​വ​ന്ന സ്വ​ർ​ണം പി​ടി​കൂ​ടു​മെ​ന്ന ഭ​യ​ത്താ​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് സം​ശ​യം.
ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി സ്വ​ർ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *