പിറവം: പേപ്പതിയില്‍ മണ്ണിടിഞ്ഞ് വീണ് അതിഥിത്തൊഴിലാളി മരിച്ചു. മറ്റു രണ്ടുപേര്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നു കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവെയാണ് അപകടം.
കമ്പി നിരത്തിയതിന് മുകളിലായി കുഴിയില്‍ നിന്ന് ഇവര്‍ ജോലി ചെയ്തപ്പോള്‍ മണ്ണ് ഇടിയുകയായിരുന്നു. ഇതോടെ തൊഴിലാളികള്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.