ന്യൂഡല്‍ഹി: യുക്രൈനെതിരെ റഷ്യയ്ക്ക് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അസ്ഫാന്‍ (30) ആണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധമേഖലയില്‍ നിന്ന് യുവാവിനെ തിരികെയെത്തിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അസ്ഫാന്റെ കുടുംബം എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇദ്ദേഹം മോസ്‌കോയിലെ ഇന്ത്യന്‍ എംബസി വഴി നടത്തിയ അന്വേഷണത്തിലാണ് അസ്ഫാന്‍ കൊല്ലപ്പെട്ടതായി അറിഞ്ഞത്.
നേരത്തെ യുദ്ധമേഖലയില്‍ മറ്റൊരു ഇന്ത്യക്കാരനും മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള ഹെമിൽ അശ്വിൻഭായ് മംഗുകിയ എന്ന യുവാവ് ഫെബ്രുവരി 21 ന് റഷ്യയുടെ അതിർത്തിയോട് ചേർന്നുള്ള ഡൊനെറ്റ്സ്കില്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.