തിരുവന്തപുരം: ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അഭ്യൂഹങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നു പദ്മജ പറഞ്ഞു.
ബിജെപിയില്‍ ചേരുകയാണെന്ന പ്രചാരണം ശക്തമായതിനു പിന്നാലെയാണു പദ്മജ സാമൂഹിക മാധ്യമത്തിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
ബിജെപിയില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നെന്ന് കേട്ടെന്നും എവിടെ നിന്നാണ് ഇത് വന്നതെന്ന് അറിയില്ലെന്നും പദ്മജ പറഞ്ഞു.
‘എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്. ഇപ്പോഴും അതു ശക്തമായി നിഷേധിക്കുന്നു. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്. ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു, നാളത്തെ കാര്യം എനിക്ക് എങ്ങനെ പറയാന്‍ പറ്റും എന്ന് തമാശ ആയി ഞാന്‍ പറഞ്ഞു. അത് ഇങ്ങനെ വരും എന്ന് വിചാരിച്ചില്ല” പദ്മജ വിശദീകരിച്ചു.