പെരുവ: കേരള കൾച്ചറൽ സെന്റർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ല തലയോലപ്പറമ്പ് അമൽനികേതൻ കോൺവെന്റ് വൃദ്ധ സദനത്തിൽ വീൽചെയറുകൾ നൽകി മോൻസ് ജോസഫ് എംഎൽഎ
വീൽചെയറുകൾ വൃദ്ധ സദനം മാനേജർ സിസ്റ്റർ റെമിജിയ ക്ക് കൈമാറി. സംഘടനയുടെ ഡയറക്ടർ റവ ഫാ പോൾസൺ മാത്യു, സെക്രട്ടറി ശിവൻകുട്ടി കെ എൻ, ഖജാൻജി സനിൽകുമാർ, സജീവൻ മുളക്കുളം, സി വി രാജു ചന്ദ്രപ്പുരയ്ക്കൽ, ബിനോജ് അബാട്ട്മ്യാലിൽ, പ്രസിഡന്റ് ജോൺസൺ വല്ല്യാനംകണ്ടത്തിൽ, സജീവൻ കുറ്റിയാനിക്കുന്നേൽ, സിസ്റ്റർ അനിലറ്റ്, സിസ്റ്റർ മരിയദാസി, സിസ്റ്റർ ക്ലാര, സിസ്റ്റർ ബീന, എന്നിവരും വൃദ്ധ സദനത്തിലെ അമ്മമാരും പങ്കെടുത്തു