കുവൈത്ത്: കുവൈത്ത് ദേശീയ ദിന അനുസ്‌മരണത്തിന്റെ ഭാഗമായും അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ചും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും മലയാളി മംമ്സ് മിഡിൽ ഈസ്റ്റ്‌ കുവൈത്തും ചേർന്ന് 2024 മാർച്ച്‌ 2 ശനിയാഴ്ച വൈകിട്ട് 3 മുതൽ 6 വരെ സെൻട്രൽ ബ്ലഡ്‌ ബാങ്ക് ജാബ്രിയയിൽ വെച്ച് സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ ഏകദേശം 45 അംഗങ്ങൾ രക്തം ദാനം ചെയ്യ്തു.ബി. ഇ. സി എക്സ്ചേഞ്ച് ബി ഡി ക്കെയുടെ പ്രധാന സ്പോൺസർ ആയും ജോയ് ആലുക്കാസ് ജ്വല്ലറി ക്യാമ്പ് സ്പോൺസർ ആയും നടത്തിയ പരിപാടിയിൽ ബി ഡി കെ എയ്ഞ്ചൽ വിംഗ് കുവൈത്തിന്റെ അംഗങ്ങളും പങ്കെടുത്തു.
ബി. ഡി. കെ കുവൈത്ത് കൺവീനർ രാജൻ തോട്ടത്തിൽ ഉത്ഘാടനം ചെയ്യ്ത ക്യാമ്പിൽ മലയാളി മംമ്സ് മിഡിൽ ഈസ്റ്റ്‌ കുവൈത്ത് അഡ്മിൻ മാരായ അമ്പിളി ശശിധരൻ,അമീറ ഹവാസ് എന്നിവർ സംസാരിച്ചു.

കോഡിനേറ്റർ മാരായ ശില്പ മോഹൻ,രൂപ വിജീഷ്,പൂജ ഹണി,മീര വിനോദ്,സിതാര സുജിത്,സഫിയ സിദിക്ക് എന്നിവരും പങ്കെടുത്തു.
നിമീഷ് കാവാലം സ്വാഗതവും ജയൻ സദാശിവൻ നന്ദിയും പറഞ്ഞു.നളിനാക്ഷൻ ഒളവറ, ജോബി ബേബി, സോഫി രാജൻ,യമുന രഘുബാൽ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed