റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായുള്ള പ്രീ വെഡ്ഡിങ്ങിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ രജിനികാന്തിന്റെ വീട്ടുജോലിക്കാരിയോടുള്ള പെരുമാറ്റം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
രജിനീകാന്ത് പങ്കാളി ലത രജിനികാന്തിനും മകള്‍ ഐശ്വര്യ രജിനികാന്തിനുമൊപ്പമാണ് അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
മാധ്യമങ്ങളോട് ചിരിച്ചുകൊണ്ട് കൈവീശുന്ന രജിനീകാന്താണ് വീഡിയോയിലുള്ളത്. എന്നാല്‍ കുടുംബത്തോടൊപ്പം ഫോട്ടെയെടുക്കാന്‍ വേണ്ടി ജോലിക്കാരിയോട് മാറിനില്‍ക്കാന്‍ പറയുന്ന രജിനികാന്തിനെയും വീഡിയോയില്‍ കാണാം. ഈ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്.
രജിനികാന്തിന്റെ ഈ സമീപനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലജ്ജാകരമായ പ്രവൃത്തിയാണിതെന്നുമുള്ള വിമര്‍ശനവും പലരും പങ്കുവെക്കുന്നുണ്ട്. രജിനി കാന്തിന്റെ തനിനിറമിതമാണെന്നും തമിഴ്‌നാട്ടിലെ മുഴുവന്‍ പേരുടെയും ശ്രദ്ധ ഇദ്ദേഹത്തിന് ലഭിക്കാത്തതും ഇതുകൊണ്ടാണെന്നുള്ള കമന്റുകളും വരുന്നുണ്ട്.
Cheapest behaviour from #Rajinikanth!pic.twitter.com/uw0opzNdsZ
— Kolly Censor (@KollyCensor) March 3, 2024