തിരുവല്ല: സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുമൂലപുരം ആഞ്ഞിലിമൂട് വെളുത്തകാലായിൽ ശരൺ ശശിയാണ് (32) പിടിയിലായത്. തിരുവല്ല പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി യുവതി മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഫെബ്രുവരി മുതൽ ജൂൺ 16 വരെയുള്ള കാലയളവിൽ ചക്കുളത്തുകാവിലെ ഒരു ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ചെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
മദ്യം വാങ്ങി നൽകിയശേഷം ചിത്രങ്ങൾ പകർത്തിയെന്നും പലപ്പോഴായി പണവും ആഭരണങ്ങളും ഫോണും ഇയാൾ അപഹരിച്ചതായും പരാതിയിലുണ്ട്. ഇയാളുടെ ഫോണിൽ നിന്ന് യുവതിയുടെ ഫോട്ടോകൾ അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
