കോഴിക്കോട്: കൊയിലാണ്ടിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതിയപുരയില്‍ അനൂപിന്റെ(സുന്ദരന്‍) മൃതദേഹമാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് തോണിക്ക് സമീപത്ത് നില്‍ക്കുകയായിരുന്ന അനൂപിനെ കാണാതായത്. ഉടന്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൊയിലാണ്ടി ഹാര്‍ബറിനടുത്ത് ഉപ്പാലക്കല്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
