ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. യുപി വാരിയേഴ്സിനെ 23 റണ്‍സിന് തകർത്താണ് സ്മൃതി മന്ദാനയും സംഘവും വിജയം ആഘോഷിച്ചത്.
സ്കോർ ആർസിബി: 198/3 യുപി: 175/8. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആർസിബിക്കായി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും(80) എലിസെ പെറി(58) മികച്ച പ്രകടനം കാഴ്ചവച്ചതോടെ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി.
യുപിക്കായി അഞ്ജലി സർവാണി, ദീപ്തി ശർമ്മ,സോഫി എക്ലെസ്റ്റോൺ എന്നിവർ ഓരോവിക്കറ്റ് നേടി.
ആര്‍സിബി ഉയര്‍ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ വാരിയേഴ്സിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ അലീസ ഹീലി(55) റൺസ് നേടി.
ആർസിബി താരങ്ങളായ സോഫി ഡിവൈൻ, സോഫി മോളിനക്സ്, ജോർജിയ വെയർഹാം, ശോഭന ആശ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. 80 റൺസ് നേടിയ സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.