ആലപ്പുഴ: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തിൽ സോമശേഖരൻ പിള്ള – ഗീതാ ദമ്പതികളുടെ മകൻ കെ.എസ് ഉണ്ണികൃഷ്ണൻ (29) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം അപകടം നടന്നത്. അപകടത്തില്‍ സംഭവ സ്ഥാലത്ത് വച്ചു തന്നെ ഉണ്ണികൃഷ്ണൻ മരിക്കുകയായിരുന്നു. ഗൾഫിൽ നിന്നും നാട്ടിലെത്തിയതിന്‍റെ പിറ്റേന്നാണ് അപകടമുണ്ടായത്.
അപകടം സംഭവിച്ച് ഏകദേശം ഒരു മണിക്കൂറിനു ശേഷം അതു വഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് അപകടം ഉണ്ടായ വിവരം നാട്ടുകാരെ അറിയിച്ചത്. ഭാര്യ: ഐശ്വര്യ, മകൾ ശ്രീനിക. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്‍ സഹോദരനാണ്.