ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാർട്ടിയുടെ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂൺ 15 നകം ഓഫീസ് ഒഴിയണമെന്നും നിർദ്ദേശം. ആം ആദ്മി പാർട്ടിയുടെ ഓഫീസ് നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതിക്ക് അനുവദിച്ച ഭൂമിയിലാണെന്ന് സുപ്രീം കോടതി. ഓഫീസുകൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കാനും നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. […]