പാലക്കാട്:മലർവാടി ജില്ലാ കോഡിനേറ്റേഴ്സ് മീറ്റ് മലർവാടി സംസ്ഥാന കോഡിനേറ്റർ മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്തു. ആൽഫാ കാലഘട്ടത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് ദിശാബോധം നൽകുന്ന വലിയ ഉത്തരവാദിത്തമാണ് മലർവാടി നിർവഹിക്കുന്നത് എന്നും അതുകൊണ്ടുതന്നെ കോഡിനേറ്റേഴ്സ് പ്രദേശത്തിലെ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും രക്ഷിതാക്കളെ പോലെയാണ് പ്രവർത്തിക്കേണ്ടത് എന്നും അദ്ദേഹം ഉണർത്തി.
മലർവാടിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് മലർവാടി സംസ്ഥാന സെക്രട്ടറി അക്ബർ വാണിയമ്പലം കുട്ടികളുടെ മനഃശാസ്ത്രം അവരെ സമീപിക്കേണ്ട രീതിശാസ്ത്രം എന്നിവയെ സംബന്ധിച്ച് മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ ജുമാന റഫീഖ് വിവിധ ഗെയിംസുകളെ പരിചയപ്പെടുത്തിക്കൊണ്ട് ജൗഹർ ടീച്ചർ മലർവാടിയുടെ പാലക്കാട് ജില്ലയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജില്ലാ കോഡിനേറ്റർ ഷമീൽ സജാദ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ സെക്രട്ടറി പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. മലർവാടി ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ നാസർ പാലക്കാട് സ്വാഗതവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് കളത്തിൽ ഫാറൂഖ് സമാപനവും നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ലുക്മാൻ ആലത്തൂർ സമിതി അംഗം തുടങ്ങിയവർ നേതൃത്വം നൽകി.