കോട്ടയം: കോട്ടയത്ത് സ്കൂളില്‍ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന് പിടയില്‍. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്‍.എല്‍. സുമേഷ് ആണ് പിടിയിലായത്.
7,000 രൂപാ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റിലായത്. സ്വകാര്യ എയ്‌ഡഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിന്റെ വാർഷിക പരിശോധനക്കായി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12 ഓടെ സ്കൂളിലെത്തി. പരിശോധനക്ക് ശേഷം സ്കൂൾ മാനേജറോട് ആവശ്യപ്പെടുകയായിരുന്നു.