തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിൽ ആദ്യമായാണ് മൂന്നാം തീയതി കഴിഞ്ഞിട്ടും ശമ്പളം വൈകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുരുതരമായ അവസ്ഥയുണ്ടായിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല, സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൃത്യമായി ശമ്പളം കിട്ടി. മാന്യത ഉണ്ടായിരുന്നുവെങ്കിൽ അവർ ശമ്പളം വാങ്ങാൻ പാടില്ലായിരുന്നു. മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുകയാണ്. ഡിഎ മുടങ്ങിയിട്ട് നാളുകളായി. ട്രഷറിയിൽ പൂച്ച പെറ്റ് കിടക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ ധനമന്ത്രി എതിർത്തു.
സർക്കാരിൻ്റെ ധൂർത്തും അഴിമതിയുമാണ് കേരളത്തെ ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ക്ലിഫ് ഹൗസിലെ മരപ്പട്ടി മൂത്രം ഒഴിക്കുന്നതിനെപറ്റിയാണ് മുഖ്യമന്ത്രിയുടെ ആശങ്കയെന്നും ചെന്നിത്തല പരിഹസിച്ചു.