കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍. മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
ഇന്നലെ വൈകീട്ടാണ് ഉത്സവപ്പറമ്പില്‍ ബഹളം വച്ചതിന് ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആരിഫിനെ വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറയുന്നു.
യുവാവിനെ വിട്ടയക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കളെ കാണിച്ചതായും പൊലീസ് പറയുന്നു. ഇതില്‍ ഒന്നും മര്‍ദ്ദനമേറ്റതായി സൂചനകള്‍ ഇല്ല.