മുംബൈ: മകളുടെ അമിത ഫോണ്‍ ഉപയോഗത്തെ പരാതിപ്പെടാന്‍ സ്റ്റേഷനില്‍ എത്തിയ പിതാവ് അറസ്റ്റില്‍. പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്.പിതാവിന്റെ പരാതിയില്‍ മകള്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനിടെയായിരുന്നു പെണ്‍കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
കള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നെന്നും എല്ലായ്പ്പോഴും സോഷ്യല്‍മീഡിയയിലാണെന്നും തങ്ങള്‍ പറഞ്ഞതൊന്നും അനുസരിക്കുന്നില്ലെന്ന് അവളെ കൗണ്‍സിലിങ് ചെയ്യണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍ലിങ്ങ് നല്കാന് പോലീസ് തീരുമാനിക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെയും അപകടസാധ്യതകളെക്കുറിച്ച് വനിതാ പോലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലും തുറന്നുപറയാനും പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയോട് പറഞ്ഞു.
വര്‍ഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ ചുമത്തി പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.