കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

വന്ദേഭാരത് ട്രെയിനിന്‍റെ നിറം മാറ്റാനൊരുങ്ങി റെയില്‍വെ. നിലവില്‍ വെള്ള നിറത്തിൽ വീതിയേറിയ നീല വരകളടങ്ങിയത് ട്രെയിനിന്‍റെ പെയിന്‍റിങ്.  ഇതില്‍ നിന്ന് വ്യത്യസ്ഥമായി  കാവിയും കാപ്പിപ്പൊടി നിറവും ചേർന്ന വന്ദേഭാരത് കോച്ചിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
നിറം മാറ്റത്തിനുള്ള കാരണമാണ് നിറം മാറ്റത്തെക്കാള്‍ സംസാര വിഷയമായിരിക്കുന്നത്. കന്നുകാലികളെ ഇടിച്ചു വന്ദേഭാരതിന്‍റെ മുൻഭാഗം (നോസ് കോൺ) സ്ഥിരമായി തകരുന്നുണ്ടെന്നും വെള്ള നിറമായതിനാൽ രക്തക്കറ പെട്ടെന്ന് തിരിച്ചറിയുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. വെള്ള നിറം മാറ്റി കാവിയാക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് റെയില്‍വെ പറയുന്നത്.
ALSO READ: ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോ‍ഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ്
‌ഇപ്പോഴുള്ള വെള്ള നിറം മൂലം വന്ദേഭാരത് ട്രെയിനുകൾ പെട്ടെന്ന് അഴുക്കു പിടിക്കുന്നതും ഒരു കാരണമാണെന്ന് അധികൃതർ പറഞ്ഞു. വന്ദേഭാരത് വ്യത്യസ്ത നിറങ്ങളിൽ പെയിന്റ് ചെയ്ത ശേഷം ചിത്രങ്ങൾ റെയിൽവേ ബോർഡിന് കൈമാറും. ഇതിൽ മികച്ചതു ബോർഡ് തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്.
പരമ്പരാഗത ഐസിഎഫ് കോച്ചുകൾക്കു നേരത്തെയുണ്ടായിരുന്ന നീല നിറം മാറ്റി ഇളം മഞ്ഞയടിച്ചപ്പോൾ ഉണ്ടായിരുന്ന ഭംഗി ഇല്ലാതാക്കിയെന്ന പരാതി മുൻപ് ഉയർന്നിരുന്നു.
ALSO READ: ശിക്ഷാ വിധിയിൽ സ്റ്റേ; രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയിലേക്ക്
The post കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു appeared first on Kairali News | Kairali News Live.

By admin

Leave a Reply

Your email address will not be published. Required fields are marked *