ദുബായ്: ഓൺലൈനിലൂടെ അജ്ഞാതരായ വ്യക്തികളുമായി സൗഹൃദത്തിൽ ഏർപ്പെട്ട് കുട്ടികൾ ചൂഷണത്തിനിരയാകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം.
ഇത് തടയുന്നതിന് വേണ്ടി അജ്ഞാതരായ വ്യക്തികൾ ഫ്രണ്ട്ഷിപ്പ് അഭ്യർത്ഥനകളുമായി യുവ ഇന്റർനെറ്റ് ഉപയോക്താക്കളെ വശീകരിക്കുന്ന പ്രതിഭാസങ്ങൾ തടയാൻ ആഭ്യന്തര മന്ത്രാലയം ‘ഹേമയതി’ ‘Hemayati (എന്റെ സംരക്ഷണം) എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി ഒരു കുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴാണ് ഓൺലൈൻ ‘ഗ്രൂമിംഗ്’ നടക്കുന്നതെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ സെന്റർ പ്രതിനിധീകരിച്ച്, മന്ത്രാലയത്തിന്റെ ക്യാമ്പയിൻ വിശദീകരിക്കുന്നു.
‘നമ്മുടെ കുട്ടികൾക്ക് സുരക്ഷിതമായ ഇന്റർനെറ്റിനായി ഒരുമിച്ച്’ എന്ന മുദ്രാവാക്യത്തിന് കീഴിൽ നടത്തുന്ന ഈ ക്യാമ്പയിൻ നേരിട്ട് കാണാനുള്ള ഓൺലൈൻ ‘സുഹൃത്തിന്റെ’ അഭ്യർത്ഥന സ്വീകരിക്കുന്നതിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ മേൽനോട്ടം, ശക്തമായ പാ‌ഡുകൾ സജ്ജീകരിക്കൽ, ആൻ്റിവൈറസ് പരിരക്ഷയും സോഫ്റ്റ്‌വെയറുകളിലെയും ആപ്ലിക്കേഷനുകളിലെയും അപ്ഡേറ്റുകൾ, തീയതി, കുട്ടികളുടെ ഇ-ഷോപ്പിംഗ്, ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റങ്ങൾ, പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ എന്നിവയെക്കുറിച്ചെല്ലാം ക്യാമ്പയിനിൽ വിശദീകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *