തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ റോഡ് ഉപരോധിച്ച് പിഎസ്സി ഉദ്യോഗാർഥികൾ. പോലീസ് റാങ്ക് പട്ടികയിൽ ഉടൻ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധം നടത്തുന്നത്.
ആയിരത്തിലധികം ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. രണ്ടാഴ്ചയോളമായി ഇവർ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധം നടത്തിവരികയായിരുന്നു. ആറ് മണിക്കൂറോളമായി ഇവർ റോഡ് ഉപരോധിക്കുകയാണ്.
ഇതിനിടെയിൽ ഒരു ഉദ്യോഗാർഥി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാനും ശ്രമിച്ചു. രണ്ട് ഉദ്യോഗാർഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. നഗരത്തിൽ വലിയ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്.
പിഎസ്സി 2019ൽ ഇറക്കിയ വിജ്ഞാപനവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം. 2021 പ്രാഥമിക പരീക്ഷയും 2022ൽ മുഖ്യപരീഷയും നടത്തി 2023 പട്ടിക പുറത്തുവിട്ടിരുന്നു. എന്നാൽ 2024ൽ ആണ് പട്ടികയിൽനിന്നും നിയമനം നടന്നത്.
ഇതിൽ 23 ശതമാനം മാത്രമാണ് നിയമനം നടന്നത്. ഈ പട്ടികയുടെ കാലാവധി 2024 ഏപ്രിൽ 13ന് അവാസിനിക്കുമെന്നും അതിനാൽ ഉടൻ നിയമനം നടത്തണമെന്നുമാണ് ഉദ്യോഗാർഥികളുടെ ആവശ്യം.