ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് ജനവിധി തേടും. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്.
ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികള്‍
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർകാസർകോഡ് – എം എൽ അശ്വനിപാലക്കാട് – സി കൃഷ്ണകുമാർകണ്ണൂർ – സി രഘുനാഥ്തൃശൂർ – സുരേഷ് ഗോപിആലപ്പുഴ – ശോഭ സുരേന്ദ്രൻപത്തനംതിട്ട – അനിൽ ആന്റണിവടകര – പ്രഫുൽ കൃഷ്ണൻആറ്റിങ്ങൽ – വി മുരളീധരൻകോഴിക്കോട് – എം ടി രമേശ് മലപ്പുറം – ഡോ അബ്ദുൽ സലാംപൊന്നാനി – നിവേദിത സുബ്രമണ്യം