ബാലതാരമായാണ് ഗണപതി ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഒരു പരസ്യ ചിത്രത്തിലൂടെയാണ് ദിലീപ് നായകനായി എത്തിയ വിനോദയാത്രയില്‍ എത്തുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ആകര്‍ഷണം പാലും പഴവും കൈകളിലേന്തി എന്ന ഗാനമായിരുന്നു. പാട്ടിലൂടെ മികച്ച സ്വീകാര്യതയാണ് ഗണപതിക്ക് ലഭിച്ചത്. ആ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിലോടുകയാണ് മഞ്ഞുമ്മൽ ബോയ്സ് ഗണപതിയുടെ സഹോദരനായ ചിദംബരം ആണ് മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഡയറക്ടർ കൂടിയാണ് ഗണപതി. ഇപ്പോഴിതാ തനിക്ക് മുമ്പേ ചിദംബരം അഭിനയിക്കാൻ തുടങ്ങിയെന്നാണ് ഗണപതി പറയുന്നത്. ചെറുപ്പത്തിൽ തങ്ങൾ ഇരുവരും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നുവെന്നും പിന്നീട് തനിക്ക് മുമ്പേ ചിദംബരം അഭിനയിക്കാൻ തുടങ്ങി എന്നും ഗണപതി പറഞ്ഞു.
ഗണപതി പറഞ്ഞത്
“ചിദംബരവും താനും ചെറുപ്പം മുതലേ ഒരുമിച്ച് വർക്ക് ചെയ്യുന്നുണ്ട്. പണ്ട് കുറേ മെഗാ സീരിയലുകളിൽ ഞങ്ങൾ ഡബ്ബ് ചെയ്തിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യാൻ തുടങ്ങിയത്.ഒരു മാസം കഴിഞ്ഞ് ചിദുവിന് മനസിലായി അത് തനിക്ക് പറ്റിയ പണിയല്ലെന്ന്. അവൻ അത് വിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അത് വിട്ടു.
ചിദു കാരണമാണ് സത്യത്തിൽ ഞാൻ നടനാവുന്നത് എന്നാണ് ഗണപതി പറഞ്ഞത്. ആലിപ്പഴം എന്നൊരു സീരിയലിൽ ചിദു മുഴുനീള വേഷത്തിൽ അഭിനയിക്കുമായിരുന്നു. ആ സമയത്ത് സെറ്റിൽ നിന്നുള്ള ഡിന്നർ വീട്ടിലേക്ക് ചിദു കൊണ്ടുവരും. ഇടയ്ക്ക് എനിക്ക് തരും ചിലപ്പോൾ തരില്ല. അത് എനിക്ക് വലിയ പ്രശ്നമായിരുന്നു. ആ ചപ്പാത്തിയും ചിക്കൻ കറിയും എനിക്ക് കിട്ടണം എന്നുള്ളത് കൊണ്ടും എന്നെ പിക്ക് ചെയ്യാൻ ഒരു കാറും വരണം എന്നുള്ളതും കൊണ്ടാണ് എനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ഇൻസ്പിറേഷൻ ഉണ്ടാവുന്നത്,’ എന്നുമാണ് ഒരു അഭിമുഖത്തിൽ ഗണപതി പറഞ്ഞത് .