അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ (യുപിഎഫ്) 32 രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. അകാല മരണം കൂടാതെ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കാണ് യുപിഎഫ് വഴിവെക്കുന്നത്. മാനസികാരോഗ്യത്തെയും ഇവ പ്രതികൂലമായി ബാധിക്കുന്നു. 
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സിഡ്‌നി സര്‍വകലാശാല, ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാല എന്നിവടങ്ങളിലെ വിദഗ്ദരുടേതാണ് വിലയിരുത്തല്‍.
പഞ്ചസാരയടങ്ങിയ ധാന്യങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍, ഫിസി പാനീയങ്ങള്‍, നേരത്തെ തയ്യാറാക്കിവയ്ക്കുന്ന മീല്‍സുകള്‍, ഫാസ്റ്റ് ഫുഡ്, ബേക്ക്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാരയടങ്ങിയ ധാന്യങ്ങള്‍ തുടങ്ങിയ യുപിഎഫിന്റെ ഉപഭോഗം വര്‍ധിച്ചുവരുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഈ ഭക്ഷണങ്ങള്‍ നിരവധി പ്രക്രിയകളിലൂടെ കടന്നു പോകുകയും ചിലതില്‍ നിറങ്ങള്‍, എമല്‍സിഫയര്‍, മറ്റ് ഫ്‌ളേവറുകളും എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് മാരകമായ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്നു.
ലണ്ടനിലും അമേരിക്കയിലും ശരാശരി ഭക്ഷണത്തിന്റെ പകുതിയിലധികവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. യുവാക്കള്‍, പാവപ്പെട്ടവര്‍, പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ളവരടക്കം 80 ശതമാനവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവയില്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും വിറ്റാമിനുകളും നാരുകളും കുറവുമാണ്.
ഒരു കോടി ജനങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 45 മെറ്റാ വിശകലനങ്ങളുടെ അവലോകനമാണ് നടത്തിയിരിക്കുന്നത്. യുപിഎഫ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ളതും പൊതുജനാരോഗ്യപരവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *