മുംബൈ: പാക്കിസ്ഥാന്റെ ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുന്നുവെന്ന സംശയത്തെ തുടർന്ന്‌ ചൈനയിൽ നിന്ന് കറാച്ചിയിലേക്ക് പോയ കപ്പൽ മുംബൈയിലെ നവ ഷെവ തുറമുഖത്ത് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തടഞ്ഞു.
പരിശോധനയിൽ ഇറ്റാലിയൻ നിർമിത കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ (സിഎൻസി) മെഷീൻ കറാച്ചിയിലേക്ക് കടത്തുന്നതായി കണ്ടെത്തി.  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) ഒരു സംഘം ചരക്കുകൾ പരിശോധിച്ചു.
പാക്കിസ്ഥാൻ്റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ ഈ ഉപകരണങ്ങൾ ഉപയോഗപ്രദമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *