ജിദ്ദ: ഇന്ത്യൻ കോണ്‍സുലേറ്റിലെയും പാസ്സ്പോര്ട് – വിസാ സേവനങ്ങൾ നിർവഹിക്കുന്ന വി എഫ് എസ് ഏജൻസിയിലെയും ഉദ്യോഗസ്ഥന്മാർ ഉൾപ്പെടുന്ന സംഘം പശ്ചിമ സൗദിയിലെ വ്യവസായ നഗരമായ യാമ്പൂ സന്ദർശിക്കുന്നു.
ഈ മാസം 15 നുള്ള സന്ദർശന വേളയിൽ യാമ്പൂവിലെയും പരിസരങ്ങളിലെയും ഇന്ത്യൻ പ്രവാസികൾക്ക് വേണ്ട സേവനങ്ങൾ നിർവഹിച്ചു നൽകുമെന്ന് കോൺസുലേറ്റ് അറിയിച്ചു.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാമ്പു നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്താം.
യാമ്പൂ നഗരത്തിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ്വാ ഹോട്ടലിലാണ് സംഘം ക്യാമ്പ് ചെയ്യുക. രാവിലെ 8.30 മുതൽ ക്യാമ്പ് ആരംഭിക്കും,
അതേസമയം, സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിൻറ്മെൻറ് എടുക്കണമെന്നും കോൺസുലേറ്റ് അറിയിപ്പ് ഓർമപ്പെടുത്തി.
സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കും ക്യാമ്പ് സന്ദർശനവും സേവന നിർവഹണവും