തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം ഞെട്ടിക്കുന്നതെന്ന് കെ മുരളീധരൻ എംപി. സിദ്ധാർത്ഥന്റെ മരണം കൊലപാതകം തന്നെയാണ്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം.
മൃഗങ്ങളെ പോലും ഞെട്ടിപ്പിക്കുന്ന കാര്യമാണ് കോളേജ് യൂണിയൻ ചെയർമാന്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടായത്. ടി പി കേസ് ചർച്ചയാവുന്ന സമയത്താണ് ഒരു വിദ്യാർത്ഥി ക്രൂരമായി കൊല ചെയ്യപ്പെടുന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
കോൺഗ്രസും എംഎസ്എഫുമെല്ലാം സമരവുമായി മുന്നോട്ടുപോവുകയാണ്. സംഭവത്തിൽ സർക്കാരിനും സിപിഐഎമ്മിനും ഉത്തരവാദിത്വമുണ്ട്. ചില കോളേജുകളിൽ ചില വിദ്യാർത്ഥി സംഘടനകളുടെ ഏകാധിപത്യമുണ്ട്. ഇതാണ് കുഴപ്പങ്ങളിലേക്ക് നയിക്കുന്നത്. അല്ലാതെ കലാലയ രാഷ്ട്രീയത്തിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *