ഡല്‍ഹി: ജന്മദിനാഘോഷത്തിനെത്തിയ ഫോട്ടോഗ്രാഫറുടെ സേവനത്തിലുണ്ടായ അതൃപ്തിയെത്തുടര്‍ന്ന് യുവാവിനെ വെടിവച്ചു കൊന്ന് കുടുംബത്തിന്റെ ക്രൂരത. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം.
ക്യാമറാമാന്റെ സേവനത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിക്കുകയും ക്യാമറയുടെ ബാറ്ററി കുറവായതിനാല്‍ ഇത് കുടുംബത്തെ പ്രകോപിപ്പിക്കുകയുമായിരുന്നു. രാകേഷ് സാഹ്നി എന്ന പ്രതിയുടെ മകളുടെ ജന്ദിന പാര്‍ട്ടിയ്ക്കിടെയാണ് സംഭവം. സുശീല്‍ സാഹ്നിയാണ് കൊല്ലപ്പെട്ടത്.ദര്‍ഭംഗ ജില്ലയിലെ ബഹേദി പോലീസ് സ്റ്റേഷന് പരിധിയിലെ മഖ്ന ഗ്രാമത്തിലാണ് സംഭവം.
ജന്മദിന പാര്‍ട്ടിക്കിടെ ക്യാമറയുടെ ബാറ്ററി ചാര്‍ജ് തീരുകയും ചാര്‍ജ്ജ് ചെയ്യാന്‍ സുശീല്‍ സാഹ്നി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സുശീല്‍ സാഹ്നിയെ കാണാതായപ്പോള്‍, രാകേഷ് സാഹ്നി അദ്ദേഹത്തെ ബന്ധപ്പെടുകയും ബാറ്ററി ചാര്‍ജ്ജ് ചെയ്ത ശേഷം പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ അപ്പോഴേക്കും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാകേഷ് സാഹ്നിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സുശീലിന്റെ വായില്‍ പിസ്റ്റള്‍ വെച്ച് വെടിയുതിര്‍ത്തു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ച് വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. വിശദമായ അന്വേഷണം നടക്കുകയാണെന്ന് ദര്‍ഭംഗ എസ്എസ്പി ജഗുനാഥ് റെഡ്ഡി പറഞ്ഞു. പ്രതിയുടെ മുഴുവന്‍ കുടുംബവും ഒളിവിലാണ്.