ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഈ വര്‍ഷം ആദ്യ രണ്ടുമാസത്തിനിടെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് (എന്‍ഡിപിഎസ്) നിയമപ്രകാരം പോലീസ് മൊത്തം 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 62 മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പിടിയിലായവരില്‍ ഏഴ് ഹാര്‍ഡ് കോര്‍ മയക്കുമരുന്ന് കടത്തുകാരും ഉള്‍പ്പെടുന്നു.
നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1988 (പിഐടി എന്‍ഡിപിഎസ്) പ്രകാരമുള്ള അനധികൃത കടത്ത് തടയല്‍ നിയമപ്രകാരം ഏഴ് പ്രതികള്‍ക്കെതിരെ കേസെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
2024 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബാരാമുള്ള ജില്ലയില്‍ മയക്കുമരുന്ന് കച്ചവടക്കാരുടെ 1.1 കോടി വിലമതിക്കുന്ന 3 റെസിഡന്‍ഷ്യല്‍ ഹൗസുകള്‍, 1 ഷോപ്പിംഗ് കോംപ്ലക്സ്, 2-ഐ20 കാറുകള്‍, 1- സ്‌കൂട്ടി എന്നിവ ഉള്‍പ്പെടുന്ന വസ്തുവകകളും വാഹനങ്ങളും പോലീസ് കണ്ടുകെട്ടിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
35.02 ലക്ഷം രൂപ വിലമതിക്കുന്ന സൈക്കോട്രോപിക്, നിരോധിത വസ്തുക്കള്‍ എന്നിവ കണ്ടെടുത്തതായി വിശദാംശങ്ങള്‍ പങ്കുവെച്ച് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളുമായി മുന്നോട്ട് വരാന്‍ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ബാരാമുള്ള പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.