ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് ദുബായിലെ ഭിക്ഷാടനം അവസാനിപ്പിക്കാൻ നടപടിയുമായി ദുബായ് പോലീസ്. ഏപ്രിൽ 13ന് ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിക്കും.
കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ഭിക്ഷാടനം അവസാനിപ്പിക്കാൻ ഡിപ്പാർട്ട്‌മെൻ്റ് പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വാണ്ടഡ് പേഴ്‌സൺസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ സയീദ് അൽ ഖെംസി പറഞ്ഞു.
ഭിക്ഷാടകർ ആളുകളുടെ അനുകമ്പയും ഔദാര്യവും മുതലെടുക്കുകയും വിശുദ്ധ റമദാൻ മാസത്തിൽ ജീവകാരുണ്യ വികാരങ്ങൾ ചൂഷണം ചെയ്യുകയും ചെയ്യുന്നു. സമൂഹത്തിൻ്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണി ഉയർത്തുന്ന നിഷേധാത്മകമായ പെരുമാറ്റമായാണ് ഈ സമ്പ്രദായം കണക്കാക്കപ്പെടുന്നത്, ”കേണൽ അൽ ഖെംസി പറഞ്ഞു.