ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ. 100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ. നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ. 100 ഗ്രാമിൽ ഏകദേശം 2.3 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്. ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നു. 
പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ദഹനം എളുപ്പമാക്കാൻ ബ്രോമെലൈൻ എന്ന സംയുക്തം സഹായിക്കുന്നു, അതായത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ ശരീരത്തിന് കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയും.
വിട്ടുമാറാത്ത വീക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പൊണ്ണത്തടിക്കും ഇടയാക്കും. ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുന്നതിലൂടെ പൈനാപ്പിൾ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ആരോഗ്യം നിലനിർത്താൻ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പൈനാപ്പിളിലുണ്ട്. വിറ്റാമിനുകൾ സി, ബി 1, ബി 6 എന്നിവയും മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ ഉൾപ്പെടുന്നു. 
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. 
ചർമ്മത്തെ മൃദുലമാക്കുന്ന ഒരു എൻസൈം ആണ് ബ്രോമെലൈൻ. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ കൊളാജൻ സമന്വയിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമാക്കുന്നു.  
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് പൈനാപ്പിൾ ജ്യൂസ്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ ആരോഗ്യമുള്ള ചർമ്മത്തിനും  മുറിവുകൾ സുഖപ്പെടുത്തുകയും ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം കുറയ്ക്കുകയും ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *