വെല്ലിങ്ടണ്‍: സ്വന്തം നാട്ടില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ തകര്‍ച്ചയെയാണ് ന്യൂസിലന്‍ഡ് അഭിമുഖീകരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 383 റണ്‍സ് നേടിയപ്പോള്‍, കീവീസ് 179 റണ്‍സിന് പുറത്താവുകയായിരുന്നു. സൂപ്പര്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണ്‍ പൂജ്യത്തിന് പുറത്തായതാണ് കീവീസിന് തിരിച്ചടിയായത്.
വെറും രണ്ട് പന്ത് മാത്രം അഭിമുഖീകരിച്ച വില്യംസണ്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. സഹതാരവുമായി കൂട്ടിയിടിച്ചതാണ് വില്യംസണിന്റെ റണ്ണൗട്ടിന് കാരണമായത്.

7 centuries in the last 7 test matches and the calm and composed Kane Williamson got run out in a bizarre way 👀🚶#NZvAUS #WPL2024 #PSL2024 #HBLPSL9 #INDvENG #CricketTwitterpic.twitter.com/K8d8eftAFx
— TCTV Cricket (@tctv1offl) March 1, 2024

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട വില്യംസണ്‍ റണ്ണിനായി ഓടിയപ്പോഴാണ് സംഭവം. ഓട്ടത്തിനിടെ പിച്ചിന്റെ മധ്യഭാഗത്ത് വച്ച് എതിര്‍വശത്തേക്ക് ഓടിയ സഹതാരം വില്‍ യങ്ങുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. ഈ അവസരം മുതലാക്കിയ ഓസീസ് ഫീല്‍ഡര്‍ മാര്‍നസ് ലബുഷെയ്ന്‍ വില്യംസണിനെ അനായാസമായി റണ്ണൗട്ടാക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed