കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഎസിലെ ഐഡഹോയിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റി വെച്ചു. രണ്ട് കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള പത്ത് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് തോമസ് ക്രീച്ച് എന്നയാളുടെ വധശിക്ഷ നിർത്തലാക്കിയതെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ് (ഐഡിഒസി) ഡയറക്ടർ ജോഷ് ടെവാൾട്ട് പറഞ്ഞു. 
യുഎസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം ജയിൽ കിടന്നിട്ടുള്ള കുറ്റവാളിയാണ് തോമസ്. കഴിഞ്ഞ ദിവസമാണ് തോമസിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. 73 കാരനായ തോമസ് ക്രീച്ചിനെ ഒരു മണിക്കൂറോളം എക്സിക്യൂഷൻ ചേമ്പറിലെ മേശയിൽ കെട്ടിയിട്ട് കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങൾ നടത്തിയതായി ജയിൽ ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു. ഇത് പരാജയപ്പെട്ടതിനാല്‍ തുടർന്ന് രാവിലെ 10.58 നാണ് വധശിക്ഷ നിർത്തിവയ്ക്കുന്നതായി വാർഡൻ അറിയിച്ചത്.
മൂന്ന് സംസ്ഥാനങ്ങളിലായി അഞ്ച് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ് തോമസ്. കൂടാതെ തെളിയിക്കപ്പെടാത്ത നിരവധി കൊലപാതക ആരോപണങ്ങളും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. 1981-ൽ ജീവപര്യന്തം അനുഭവിക്കേണ്ട സഹതടവുകാരനായ 22-കാരന്‍ ഡേവിഡ് ഡെയ്ൽ ജെൻസനെ തോമസ് മാരകമായി മർദിക്കുകയും ഡേവിഡ് മരിക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് തോമസിന് വധശിക്ഷ ലഭിച്ചത്. ഇതേ തുടർന്ന് 50 വർഷത്തോളമായി വധശിക്ഷ കാത്ത് കഴിയുകയാണ് തോമസ്. 12 വർഷത്തിനിടെ ഐഡഹോയിൽ നടക്കുന്ന ആദ്യത്തെ വധശിക്ഷയായിരുന്നു തോമസിന്റേത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed