ആലപ്പുഴ: അനധികൃതമായി ഷെഡില്‍ സൂക്ഷിച്ച മദ്യവുമായി ഒരാള്‍ പിടിയില്‍. കൊറ്റംകുളങ്ങര വാര്‍ഡ് കൊട്ടക്കാട്ട് വെളിവീട്ടില്‍ സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സുധീഷ് കുമാറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. 64 കുപ്പികളിലായാണ് വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നത്.
ആലപ്പുഴയിലെ വിവിധ ബീവറേജ് വില്പന കേന്ദ്രങ്ങളില്‍ നിന്നാണ് മദ്യം വാങ്ങി ഡ്രൈ ഡേ ദിനത്തില്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടന്നത്.
പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷെഫീഖ്, പ്രതീഷ് പി. നായര്‍, ടി.എ അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ബി.എം. ബിയാസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ജി. ജയകുമാര്‍, കെ.ഐ. ആന്റണി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എം. അനിത എന്നിവര്‍ പങ്കെടുത്തു. സുധീഷ് കുമാറിനെ കോടതിയില്‍ ഹാജരാക്കി