കോഴിക്കോട്: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതി ലെനിൻ രാജ് കീഴടങ്ങി. കോഴിക്കോട് കുന്നമംഗലം സ്റ്റേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കുന്നമംഗലം കോടതിയിൽ ഇന്നലെയാണ് ലെനിൻ കീഴടങ്ങിയത്.കേസിൽ ഒന്നും മൂന്നും നാലും പ്രതികൾ പിടിയിലായെങ്കിലും രണ്ടാം പ്രതി ലെനിൻ രാജ് എവിടെ എന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമുണ്ടായിരുന്നില്ല.