മലപ്പുറം: പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് പൊന്നാനിയുടെ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനി. ഒരു തവണകൂടി ഇന്ന് കേന്ദ്രം ഭരിക്കുന്നവർ അധികാരത്തിലെത്തിയാൽ ഉണ്ടാകുന്ന ദുരന്തത്തിനെക്കുറിച്ച് രാജ്യസ്നേഹികൾക്ക് ആശങ്കയുണ്ടെന്നും അതുണ്ടാവാതിരിക്കാനുള്ള വഴിയാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം പ്രതികരിച്ചു.
വളരെ ഗൗരവമുള്ള തിരഞ്ഞെടുപ്പാണ്. രാജ്യത്തിന്റെ ദിശ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പാണിത്. ഒരു തവണകൂടി ഇന്ന് കേന്ദ്രം ഭരിക്കുന്നവർ അധികാരത്തിലെത്തിയാൽ ഉണ്ടാകുന്ന ദുരന്തത്തിനെക്കുറിച്ച് രാജ്യസ്നേഹികൾക്ക് ആശങ്കയുണ്ട്.
അതുണ്ടാവാതിരിക്കാനുള്ള വഴിയാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യക്ക് വേണ്ടിയുള്ള, ഭാവിക്ക് വേണ്ടിയുള്ള വോട്ടാണിത്. രാജ്യത്തങ്ങോളമിങ്ങോളം മതേതര ചേരി ശക്തമായി വരികയാണ്.
പാർലമെന്റിൽ എന്റെ മുൻഗാമികൾ നടത്തിയിട്ടുള്ള പോരാട്ടമുണ്ട്. മതേതരത്വത്തിനും, ന്യൂനപക്ഷാവകാശങ്ങൾക്കും ഇന്ത്യയെന്ന ആശയത്തിനും വേണ്ടി പ്രവർത്തിച്ചവരാണവർ. അത് മുറുകെപ്പിടിച്ചു കൊണ്ട് മുന്നോട്ടുപോകും. പൊന്നാനിയിൽ ജനങ്ങൾക്കൊപ്പം നിൽക്കും. ഞാൻ തെരുവുകളിലുണ്ടാകും. അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *