കുവൈത്ത്: ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിയും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള ഇൻക്രെഡിബിൾ ഇന്ത്യ ടുറിസം റോഡ്ഷോക്ക് അവന്യൂസ് മാളിൽ തുടക്കമായി വ്യാഴം, വെള്ളി ദിവസങ്ങളിലായി രാവിലെ 10 മുതൽ രാത്രി 10 വരെ അവന്യൂസ് മാളിലാണ് ടൂറിസം റോഡ്ഷോ.
ഇന്ത്യയിലെ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങൾ, ലക്ഷ്വറി ട്രെയിനുകൾ, സാഹസിക വിനോദങ്ങൾ, വെൽനസ്, വന്യജീവി ടൂറിസം തുടങ്ങിയവയുടെ പൂർണ വിവരങ്ങൾ പ്രത്യേക സ്റ്റാളുകളിൽനിന്ന് അറിയാം.
റോഡ്ഷോ വ്യാഴാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. എംബസി ഉദ്യോഗസഥരും വ്യാപാര പ്രമുഖരും സന്നിഹിതരായിരുന്നു.