ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. കുട്ടിയുടുപ്പുകളുടെയും ചെരുപ്പുകളും ഒക്കെ അടങ്ങുന്ന ഒരു ചിത്രത്തില്‍ സെപ്റ്റംബര്‍ 2024 എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് ദീപികയും രണ്‍വീറും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
വയര്‍ മറച്ചുപിടിച്ചുള്ള വസ്ത്രങ്ങള്‍ ആയിരുന്നു ദീപിക അടുത്തിടെയായി ധരിച്ചിരുന്നുത്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്താറുള്ള താരം ഇപ്പോള്‍ അയഞ്ഞ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറുള്ളത്. വയര്‍ മറച്ചു പിടിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് താരത്തിന്റെതായി കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്.
താന്‍ കുഞ്ഞിനെ കുറിച്ച് സ്വപ്നം കാണാന്‍ ആരംഭിച്ചു എന്ന് കുറച്ചു നാളുകള്‍ക്കു മുമ്പ് ദീപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. താരം ഗര്‍ഭിണിയാണെന്ന് ദി വീക്ക് ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബാഫ്റ്റ പുരസ്‌കാര ചടങ്ങില്‍ എത്തിയപ്പോള്‍ തന്റെ വയര്‍ മനപൂര്‍വ്വം മറച്ചുപിടിക്കുന്ന ദീപികയുടെ ദൃശ്യങ്ങളും വൈറലായിരുന്നു.

2018ല്‍ ആയിരുന്നു ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ദീപികയും രണ്‍വീറും വിവാഹിതരായത്. സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ‘രാം ലീല’യുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ’83’ എന്നീ ചിത്രങ്ങളില്‍ അടക്കം ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *