വീണ്ടുമൊരു അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. മാർച്ച് എട്ടാം തീയതിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഈ വനിത ദിനം ആഘോഷമാക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി വമ്പൻ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കേരള ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ ( കെടിഡിസി ).

മാര്‍ച്ച് 3 മുതല്‍ 10 വരെ താമസത്തിനും ഭക്ഷണത്തിനും കിടിലൻ ഓഫറുകളുമായാണ് കെടിഡിസി ഈ വട്ടം എത്തിയിരിക്കുന്നത്. കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോര്‍ട്, കുമരകം വാടര്‍സ്‌കേപ്പ്‌സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്‌കറ്റ് ഹോട്ടല്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ട്ടുകളിലാണ് വനിതകള്‍ക്കായുളള പ്രത്യേക ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.

‘സെലിബ്രേറ്റ് ഹേര്‍’ എന്നു പേരിട്ടിരിക്കുന്ന കാംപെയ്‌നിലൂടെ മുറിവാടകയില്‍ 50 ശതമാനവും ഭക്ഷണത്തില്‍ 20 ശതമാനവും ഇളവാണ് ലഭിക്കുക.മേല്‍പ്പറഞ്ഞ പ്രീമിയം റിസോര്‍ട്ടുകള്‍ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഹോടെലുകളിലും കെടിഡിസി ഈ ഓഫര്‍ ഒരുക്കിയിട്ടുണ്ട്.

പൊന്‍മുടി ഗോള്‍ഡന്‍ പീക്, വയനാട് പെപര്‍ ഗ്രൂവ്, മലമ്പുഴ ഗാര്‍ഡന്‍ ഹൗസ്, തേക്കടി പെരിയാര്‍ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിള്‍ ലാന്‍ഡ് ആലപ്പുഴ, ലൂം ലാന്‍ഡ് കണ്ണൂര്‍, ഫോക്ക് ലാന്‍ഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂര്‍ തുടങ്ങിയ റിസോര്‍ട്ടുകളിലും ഓഫര്‍ നിരക്കില്‍ വനിത ​​ദിനം ആഘോഷിക്കാം. ഏത് തരം റൂമാണെങ്കിലും അതിന്റെ 50 ശതമാനം മാത്രമേ ഈ ദിവസങ്ങളില്‍ ഈടാക്കുകയുള്ളു.

By admin

Leave a Reply

Your email address will not be published. Required fields are marked *