ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് പ്രധാനപ്പെട്ട ഒന്നാണ് ഒമേഗ 3 ആസിഡ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും ശരീരത്തിന് ഗുണം ചെയ്യും.
മത്സ്യമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്. എന്നാല്‍ സസ്യാഹാരശീലം പിന്‍തുടരുന്നവര്‍ക്ക് ഒമേഗ 3 ആസിഡ് ലഭിക്കാന്‍ മത്സ്യത്തെ ആശ്രയിക്കാന്‍ കഴിയില്ല. പകരം ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ഫ്ളാക്സ് സീഡ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്. കൂടാതെ ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ചിയ വിത്തുകളും ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസാണ്.ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് മൊത്തത്തില്‍ നല്ലതാണ്. കൂടാതെ ഫൈബര്‍, കാത്സ്യം, അയണ്‍, മറ്റ് ആന്റി ഓക്‌സിഡന്റുകളും ഇതിലൂടെ ശരീരത്തിന് ലഭിക്കും.
കിഡ്‌നി ബീന്‍സിലും ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വാൽനട്‌സ് കഴിക്കാനും മറക്കരുത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഒരു നട്‌സാണ് വാൽനട്‌സ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.