ബുസൈറ്റീൻ: ജാക്ക് ആൻഡ് ജിൽ പ്രോപ്പർട്ടിസും സൽമാബാദ് സ്പാർട്ടൻസ് ക്രിക്കറ്റ് ക്ലബ്ബും സംയുക്തഭിമുഖ്യത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച (മാര്‍ച്ച് 1) ബുസൈറ്റീൻ സരിഗ ഗ്രൗണ്ടിൽ വച്ചു നടക്കും.
ഫൈനലിൽ സൽമാബാദ് സ്പാർട്ടൻസ് സ്റ്റാർ ലയൻസിനെ നേരിടും. വിജയികള്‍ക്കായുള്ള സമ്മാനദാനം ജാക്ക് ആൻഡ് ജിൽ പ്രോപ്പർട്ടിസ് ഉടമ കണ്ണൻ നിർവഹിക്കും. മുഴുവൻ കായിക പ്രേമികളെയും ബുസൈറ്റീനിലേക് സ്വാഗതം ചെയ്യുന്നു എന്ന് കമ്മിറ്റി അറിയിച്ചു.