വിദ്യാഭ്യാസ വകുപ്പിൻ്റെയും പി.എൻ.പണിക്കർ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ജലജ ചന്ദ്രൻ, ഹരികുമാർ വാലേത്ത്, എം.ഇ.ഉത്തമ കുറുപ്പ്, ബി.ആർകൈമൾ, കെ.നാസർ, ജോസ് ലറ്റ് ജോസഫ് എന്നിവർ സമീപം
ആലപ്പുഴ: ഒരു മുതൽ മുടക്കില്ലാത്ത വ്യവസായമായി രാഷ്ട്രീയം മാറിയെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വർഗ്ഗ, ബഹുജന മേഖലയിൽ പ്രവർത്തന മികവ് നടത്തി പ്രവർത്തിച്ച് വരുന്നവരായിരുന്നു രാഷ്ട്രിയക്കാർ. ഇന്ന് അത് മാറിയതായി അദ്ദേഹം പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല വൈസ് ചെയർമാൻ കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നവമാധ്യമ മേഖലയിൽ കുട്ടികളെ വഴിതെറ്റിക്കുന്ന യൂടൂബ്ചാനലുകളി യൂടൂമ്പർമാർ റേറ്റിങ്ങിനായി ഉപയോഗിക്കുന്ന ഏത് രീതിയിലുള്ള പരിപാടിക്ക് ക്കും സെൻസറിങ്ങ് നടത്തി മാത്രമെ പ്രസിദ്ധപെടുത്താവു എന്ന് ജലജ ചന്ദ്രൻ ആവശ്യപ്പെട്ടു.
യുവ എഴുത്തുകാരൻ ജോസ്ലറ്റ് ജോസഫിനെ നെ ജി.സുധാകരൻ ആദരിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്ധ്യ റാണി, ശിശു സംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ, വർക്കിംഗ് പ്രസിഡൻ്റ് എം.നാജ, രാജു പള്ളിപറമ്പിൽ, ബി.ആർ.കൈമൾ, വയലാർ ഗോപാലകൃഷ്ണൻ, ഹരികുമാർ വാലേത്ത്, എം.ഇ. ഉത്തമ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.