തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന നിയമം അടക്കമുള്ള മൂന്ന് ബില്ലുകളില്‍  രാഷ്ട്രപതി അനുമതി നൽകിയില്ല. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ട ഏഴ് ബില്ലുകളിൽ മൂന്ന് ബില്ലുകളുടെ കാര്യത്തില്‍ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് രാജ്ഭവന്‍ വ്യക്തമാക്കി.
ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ്  രാഷ്ട്രപതി അനുമതി നിഷേധിച്ചത്. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *